ദമാം- കൊല്ലം കൊട്ടിയം കണ്ണനല്ലൂർ തൃക്കോവിൽ വട്ടം കടപ്പുരയിടം ശരീഫ് മീരാ സാഹിബ് (46) ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു. പത്തുവർഷമായി ദമാമിൽ പ്രമുഖ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയർ ആയി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പ് ശ്വാസ തടസ്സവും ചുമയും കഠിനമായതിനെ തുടർന്ന് ദമാം സെൻട്രൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ന്യുമോണിയയെ തുടര്ന്ന് വെന്റിലെറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്ന ഇദ്ദേഹത്തിനു ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ നാസില, മക്കൾ: സൈദാലി, ശഹ്‌ന, ഫാരിസ്. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ ഇഖ്ബാൽ ആനമാങ്ങാടിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.