ദമാം- മലപ്പുറം അരീക്കോട് മൂർക്കനാട് കോലോത്ത് വീട്ടിൽ അബ്ദുൽ സലാം ആരിഫ് (57 ) ദമാമില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.
14 വര്‍ഷമായി ദമാമില്‍ മൽസ്യ വിപണന മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. വ്യാഴം രാവിലെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പത്ത് മണിയോടെ മരിച്ചു.
ഭാര്യ ബേനസീർ. ഷാനിബ, റിഷാദ് അഹമ്മദ് ,ഫാത്തിമ റിഷ എന്നിവർ മക്കളാണ്. മയ്യിത്ത് ദമാമില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.






