കണ്ണൂര്‍- കേരളത്തില്‍ ഒരാള്‍ കൂടി കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് (70) ആണ് മരിച്ചത്. കഴിഞ്ഞ മാസം 22നാണ് മുഹമ്മദ് മസ്‌കറ്റില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്.
ആശുപത്രിയിലേക്ക് പോകാനുള്ള അധികൃതരുടെ നിര്‍ദേശം ലംഘിച്ച് കൂത്തുപറമ്പിലുള്ള മകന്റെ വീട്ടിലേക്ക് പോയ അദ്ദേഹത്തിനെതിരെ പോലിസ് കേസെടുത്തിരുന്നു. എന്നാല്‍ ബുധനാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അര്‍ബുദ രോഗികൂടിയാണ് മുഹമ്മദെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ കോവിഡ് മരണം 18 ആയി ഉയര്‍ന്നു.