ശ്രീനഗര്‍- തെക്കന്‍ കശ്മീരിലെ ഷോപിയാന്‍ ജില്ലയിലുണ്ടായ ഏറ്റമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചതായി സൈനിക കവൃത്തങ്ങള്‍ അറിയിച്ചു.
ജില്ലയിലെ സുഗൂ ഗ്രാമത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാ സൈനികര്‍ക്കുനേരെ നിറയൊഴിച്ചുവെന്നും ബുധനാഴ്ച പുലര്‍ച്ചെയാണ് സൈനിക നടപടി ആരംഭിച്ചതെന്നും കശ്മീര്‍ ഐ.ജി വിജയ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് രാവിലെ തന്നെ പോലീസും സൈന്യവും ഗ്രാമം വളഞ്ഞിരുന്നു. ഭീകരര്‍ നിറയൊഴിച്ചതിനുശേഷമാണ് സൈന്യം പ്രത്യാക്രമണം നടത്തിയത്. ഹിസ്ബുല്‍ മുജാഹിദീന്‍, ലശ്കറെ തയ്യിബ എന്നിവയില്‍ പെട്ട അഞ്ച് ഭീകരരാണ് കൊല്ലപ്പെട്ടത്.
ഒരാഴ്ചക്കിടെ ഷോപിയാന്‍ ജില്ലയില്‍ നടക്കുന്ന മൂന്നാമത്തെ വലിയ ഏറ്റുമുട്ടലാണിത്. ഞായറാഴ്ച അഞ്ച് ഭീകരര്‍ റെബാന്‍ ഗ്രാമത്തിലും തിങ്കളാഴ്ച നാല് ഭീകരര്‍ പിന്‍ജുറ ഗ്രാമത്തിലും കൊല്ലപ്പെട്ടിരുന്നു.






