Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ അപകടത്തിൽ മരിച്ച പൊന്നന്റെ മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു

ജിദ്ദ- കഴിഞ്ഞ മെയ് പതിനൊന്നിന്അൽഖുംറയിൽ കണ്ടെയ്‌നർ വാഹനത്തിനു അടിയിൽ പെട്ടു മരിച്ച പാലക്കാട് പട്ടഞ്ചേരി  ചെത്താണി പുത്തൻ കുടിയിൽ് അഭിലാഷ് നിവാസിൽഅപ്പുക്കുട്ടൻ പൊന്നന്റെ മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു. എമിറേറ്റ്‌സ് വിമാനത്തിൽനാട്ടിലെത്തിച്ച് ഇന്നു രാവിലെ എട്ടുമണിക്ക് പാലക്കാട് പട്ടംചേരി മോക്ഷ കവാടത്തിലാണ് സംസ്‌കരിച്ചത്. മാതാവ്: ചിന്ന. ഭാര്യ: പ്രീത. മക്കൾ: അഭിലാഷ്, അഭിനവ്, അനന്യ. മൃതദേഹം നാട്ടിൽ എത്തിക്കാനാവശ്യമായ നടപടിക്രമങ്ങൾക്ക് അലി തേക്കുതോടും സന്തോഷ് പൊടിയനും നൗഷാദ് മമ്പാടും നേതൃത്വം നൽകി.

 

Latest News