ദല്‍ഹിയിലെ സ്‌റ്റേഡിയങ്ങള്‍ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളാക്കാന്‍ ശുപാര്‍ശ

ന്യൂദല്‍ഹി-കോവിഡ് രോഗികളുടെ എണ്ണം 30,000 ത്തിലേക്ക് അടുക്കുന്നതിനിടെ സ്‌റ്റേഡിയങ്ങള്‍ അടക്കമുള്ളവ താത്കാലിക കോവിഡ് നിരീക്ഷണകേന്ദ്രങ്ങളാക്കാന്‍ വിദഗ്ദ്ധ സമിതി സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.പ്രകൃതി മൈതാന്‍, താല്‍ക്ക തോറാ സ്‌റ്റേഡിയം, ഇന്ദിരാ ഗാന്ധി സ്‌റ്റേഡിയം, ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ താല്‍കാലിക കോവിഡ് നീരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാനാണ് വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ശുപാര്‍ശ.


 

Latest News