പുഞ്ചിരി തൂകി രാജാവ്; വൈറലായി വിഡിയോ

റിയാദ്- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പുഞ്ചിരി തൂകുന്ന വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

കഴിഞ്ഞ ദിവസം ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍നിന്നുള്ള ദൃശ്യമാണ് രാജാവിന്റെ ആയുരാരോഗ്യത്തിനുവേണ്ടിയുള്ള പ്രാര്‍ഥനയോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ആരോഗ്യ മേഖലയിലടക്കം സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടാണ് കാബിനറ്റ് യോഗം അവസാനിച്ചത്.

Latest News