സി.പി.എം മുൻ എം.പി ജ്യോതിർമോയ് സിക്ദാർ ബി.ജെ.പിയിലേക്കെന്ന് റിപ്പോർട്ട്

കൊൽക്കത്ത- സി.പി.എമ്മിന്റെ മുൻ എം.പിയും അത്‌ലറ്റുമായ ജ്യോതിർമോയി സിക്ദാർ ബി.ജെ.പിയിൽ ചേർന്നതായി റിപ്പോർട്ട്. ബി.ജെ.പി ബംഗാൾ പാർട്ടി പ്രസിഡന്റ് ദിലീപ് ഘോഷുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇവർ ബി.ജെ.പിയിൽ ചേരുന്നതെന്നാണ് അഭ്യൂഹങ്ങൾ.
സിക്ദാറിന്റെ വീട്ടിൽ വച്ച് ബി.ജെ.പിയിൽ ചേരാൻ ക്ഷണിച്ചു കൊണ്ട് പ്രതീകാത്മകമായി ദിലീപ് ഘോഷം ഒരു താമര സമ്മാനിച്ചു എന്നാണ് റിപ്പോർട്ടുകൾ.

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെയാണ് നീക്കം.മിഡിൽ ഡിസ്റ്റൻസ് റണ്ണറായ സിക്ദാർ 1995 ലും 1998 ലും നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 800 മീറ്റർ, 1,500 മീറ്റർ മത്സരങ്ങളിൽ പങ്കെടുത്തു. സ്വർണ്ണവും വെങ്കലവും ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ രാജ്യത്തിനായി നേടിയിട്ടുണ്ട്, കൂടാതെ 1998 ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ്ണവും നേടി.

 

Latest News