Sorry, you need to enable JavaScript to visit this website.

പിങ്ക് സിറ്റിയിലെ ഒരു കുടുംബത്തിലെ 26 പേര്‍ക്ക് കോവിഡ്

ജയ്പുര്‍- ജയ്പൂര്‍ പിങ്ക് സിറ്റിയിലെ ഒരു കുടുംബത്തിലെ 26 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തി. കഴിഞ്ഞ ആഴ്ച കുടുംബത്തിലെ ഒരാള്‍ക്കു കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു വീട്ടിലെ എല്ലാവരും കോവിഡ് ബാധിതരാണെന്നു കണ്ടെത്തിയത്. എല്ലാവരേയും ആശുപത്രിയിലേക്കു മാറ്റിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ ഏറ്റവുമേറെ കോവിഡ് ബാധിതരുള്ള സ്ഥലങ്ങളിലൊന്നാണു പിങ്ക് സിറ്റി പ്രദേശം. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 11,020 ആയി ഉയര്‍ന്നു. ഇതില്‍ 2,321 കേസുകളും ജയ്പുരിലാണ്.
 

Latest News