ആവശ്യങ്ങള്‍ അംഗീകരിച്ചു, എയിംസിലെ   നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി

 ന്യൂദല്‍ഹി- കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുകയായിരുന്ന നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി. 
ജോലി സമയ0  6 മണിക്കൂര്‍ ആക്കിയും ക്വാറന്റൈന്‍   അവധി പുനസ്ഥാപിക്കാനും എയിംസ്  മാനേജ്‌മെന്റ്   തയ്യാറായാതായാണ് സൂചന.   ബുധനാഴ്ച എല്ലാ നഴ്‌സ്മാരും കൂട്ട അവധി എടുത്ത് സമരം ചെയ്യുമെന്ന് മുന്‍കൂട്ടി അറിയച്ചതിനെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പിന് എയിംസ് മാനേജ്‌മെന്റ്   വഴങ്ങാന്‍ കാരണം. ജോലി തടസ്സപ്പെടാതെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി  ഡയറക്ടര്‍ ഡോ: റണ്‍ ദീപ് ഗുലേറിയയുടെ ഓഫിസ് മുന്നില്‍ കുത്തിയിരുപ്പ് സമരത്തിലായിരുന്നു. ദല്‍ഹി എയിംസില്‍ ഇതിനോടകം അഞ്ഞൂറോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത് ഇതില്‍ 10 പേര്‍ മലയാളികളാണ്. ഒരു ജീവനക്കാരന്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു.
 

Latest News