മാധ്യമ പ്രവർത്തകന്‍റെ വേദന പങ്കുവെച്ച് രാഹുല്‍ ഗാന്ധി-Video

 ന്യൂ​ഡ​ല്‍​ഹി- ദ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ വേദന പ​ങ്കു​വെച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

അ​ജ​യ് ഝാ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ വിഡിയോ ആണ് രാ​ഹു​ൽ പ​ങ്കു​വെ​ച്ച​ത്. ഝാ​യു​ടെ കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ര​ണ്ടു പേ​ർ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വീ​ട്ടി​ൽ മ​രി​ച്ചു കി​ട​ന്ന കു​ടും​ബാം​ഗ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ഏ​റെ​നേ​രം ക​ഴി​ഞ്ഞാ​ണ് പോ​ലീ​സ് എ​ത്തി മാ​റ്റി​യ​തെ​ന്ന് ഝാ ​പറയുന്നു.

ഝാ​യെ പോ​ലു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഹോ​ദ​ര​രു​ടെ വേ​ദ​ന​യി​ല്‍ പ​ങ്കു​ചേ​രു​ന്നെ​ന്നും ചി​കി​ത്സി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​രി​ക്കു​ന്നു, പ​ത്ത് ദി​വ​സ​ത്തി​നി​ടെ കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ചി​കി​ത്സ ല​ഭ്യ​മാ​യി​ല്ലെ​ന്നും മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​വാ​ന്‍ ആ​രും വ​ന്നി​ല്ലെ​ന്നും അ​ജ​യ് ഝാ ​പ​റ​ഞ്ഞു.

ഝാ​യു​ടെ ഭാ​ര്യ​ക്കും അ​ഞ്ചും ഒ​മ്പ​തും വ​യ​സ് പ്രാ​യ​മു​ള്ള ര​ണ്ട് പെ​ണ്‍​മ​ക്ക​ള്‍​ക്കു​മു​ള്‍​പ്പെ​ടെ കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​യ ര​ണ്ട് പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം വീ​ട്ടി​ല്‍ സൂ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. ഏ​റെ നേ​ര​ത്തി​നു​ശേ​ഷം മാ​ത്ര​മാ​ണ് ആം​ബു​ല​ന്‍​സ് എ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൊ​ണ്ടു​പോ​യ​ത്.

കോ​വി​ഡി​നെ നേ​രി​ടാ​ന്‍ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്​രി​വാ​ള്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ സ​ത്യ​ത്തി​ല്‍ ഇ​വി​ടെ ഒ​രു സൗ​ക​ര്യ​വു​മി​ല്ല. ഞാ​നും കു​ടും​ബ​വും ദു​രി​ത​ത്തി​ലാ​ണ്. ഞ​ങ്ങ​ള്‍​ക്ക് സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ധൈ​ര്യ​മാ​യി​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന​റി​യി​ല്ല. ത​ന്‍റെ പെ​ണ്‍​കു​ഞ്ഞു​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യും മ​റ്റ് സ​ഹാ​യ​ങ്ങ​ളും ആ​വ​ശ്യ​മു​ണ്ട്. ആ​രെ​ങ്കി​ലും ഞ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു- ഝാ പറഞ്ഞു.

Latest News