മാള- പള്ളിപ്പുറത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. അണ്ടിക്കമ്പനി റോഡില്‍ ചക്കാലക്കല്‍ ജോസി (63)ന്റെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്. രാവിലെ 11 മണിയോടെ ജോസിയുടെ ഭാര്യ ജോലിക്ക് പോയ സമയമാണ് സംഭവം. വീടിന്റെ പിന്‍വശത്തെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്ന ശേഷമാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്.
അലമാര കുത്തിപ്പൊളിച്ച് എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍,മൊബൈല്‍ഫോണ്‍ എന്നിവ കവര്‍ന്നിട്ടുണ്ട്. മോഷ്ടാവ് സ്‌കൂട്ടറിലാണ് വന്നതെന്നും അപരിചിതനെ വീട്ടുവളപ്പില്‍ കണ്ടതില്‍ സംശയം തോന്നി പിന്തുടര്‍ന്നപ്പോള്‍ രക്ഷപ്പെട്ടു കടന്നുകളഞ്ഞുവെന്നും ജോസിന്റെ ബന്ധുവായ ബിജു പറഞ്ഞു. മാള പോലിസ് അന്വേഷണം ആരംഭിച്ചു.