Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ കര്‍ഷകന്റെ പേരിലൊരു ചക്ക- സിദ്ദു ചക്ക

ബംഗളൂരു- കര്‍ണാടകയില്‍ ഒരു ചക്കയിനം സംരക്ഷിച്ച കര്‍ഷക കുടുംബത്തിന് അഭിമാന നിമിഷം. രുചിയില്‍ പേരുകേട്ട ഈ ചക്ക ഇനിമുതല്‍ കര്‍ഷകന്റെ പേരില്‍ അറിയപ്പെടും. സിദ്ദു ചക്ക.
ഹോര്‍ട്ടികള്‍ചറല്‍ അന്താരാഷ്ട്ര സിമ്പോസിയത്തില്‍ ഗവര്‍ണര്‍ വജുഭായി റുദാഭായിയാണ് സവിശേഷ ചക്കയിനം പുറത്തിറക്കിയത്.
തുമക്കുരു ചേലൂറിലെ എസ്.എസ്. പരമേശയെന്ന കര്‍ഷകനാണ് സിദ്ദു ചക്കയുടെ പരിപാലകന്‍.
ഹോര്‍ട്ടിക്കള്‍ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 85ചക്ക ഇനങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്നും കൂടുതല്‍ ഇനങ്ങള്‍ക്ക് വേണ്ടി നടത്തിയ സര്‍വേയിലാണ് തുമക്കുരുവില്‍ രണ്ടു കിലോ തൂക്കം വരുന്ന സവിശേഷ ചക്ക കണ്ടെത്തിയതെന്നും ഡയരക്ടര്‍ ഡോ.എം.ആര്‍. ദിനേഷ് പറഞ്ഞു.
വര്‍ഷങ്ങളായി പരമേശയുടെ പിതാവ് സിദ്ദേശാണ് ഈ ചക്കയെ സംരക്ഷിച്ചുപോന്നത്. കര്‍ഷകനില്‍നിന്ന് ധാരണാപത്രം ലഭിച്ചുവെന്നും മേലില്‍ സിദ്ദു-ഹലസുവെന്ന പേരിലായിരിക്കും ചക്ക അറിയപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

 

Latest News