ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല വിഡിയോ; അധ്യാപകനെതിരെ പോക്സോ കേസ്

കൊല്ലം- അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസിനിടെ വാട്സ് ആപ് ഗ്രൂപ്പില്‍ അശ്ലീല വിഡിയോ പങ്കുവച്ച അധ്യാപകനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. അധ്യാപകന്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

ഓയൂര്‍ ചുങ്കത്തറയിലെ എയ്ഡഡ് സ്‌കൂളിലെ അധ്യാപകനെതിരെയാണ് കേസെടുത്തത്. അധ്യാപകനെ സ്‌കൂളില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

രക്ഷാകര്‍ത്താക്കളും കുട്ടികളും പരാതിയുമായെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ പൂയപ്പള്ളി പോലിസ് സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തിയിരുന്നു.

ഹെഡ്മാസ്റ്ററുടെ പരാതിയിലാണ് പൂയപ്പള്ളി പോലിസ് കേസെടുത്തത്.

Latest News