ന്യൂദല്‍ഹി- ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോവിഡില്ലെന്ന് പരിശോധനാ ഫലം. കോവിഡ് ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ച കെജ്‌രിവാളിന്റെ സ്രവ പരിശോധനാ ഫലം ചൊവ്വാഴ്ച വൈകുന്നേരമാണ് ലഭിച്ചത്.
ഞായറാഴ്ച വൈകുന്നേരം പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സന്ദര്‍ശകരെ ഒഴിവാക്കി അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ദല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവില്‍ തിനച്ചാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് കോവിഡ് പരിശോധന നടത്തിയത്. 51 അകാരനായ കേജരിവാള്‍ പ്രമേഹരോഗി കൂടിയായതിനാലാണ് വേഗം കരുതല്‍ നടപടി സ്വീകരിച്ചതും കോവിഡ് പരിശോധന നടത്തിയതും.