ബസ് നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

തിരുവനന്തപുരം- വര്‍ധിപ്പിച്ച ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. സ്വകാര്യ ബസുടമകള്‍ നല്‍കിയ ഹരജിയിലാണ് നടപടി. ഇതേതുടര്‍ന്ന് പുതിയ ഉത്തരവ് സര്‍ക്കാര്‍ ഇറക്കുംവരെ കൂടിയ ബസ് ചാര്‍ജ് ഈടാക്കാമെന്നും കോടതി അറിയിച്ചു.

പന്ത്രണ്ട് രൂപയായിരുന്നു വര്‍ധിപ്പിച്ച മിനിമം നിരക്ക്.സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായായിരുന്നു നേരത്തെ സര്‍ക്കാര്‍ ഇത്രയും ബസ് നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച ഉത്തരവ് പിന്‍വലിച്ചിരുന്നു.സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബസുടമകള്‍ രണ്ട് ദിവസമായി സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു.
 

Latest News