ഡ്രൈവിംഗ് ലൈസന്‍സടക്കം വാഹന രേഖകളുടെ കാലാവധി നീട്ടി

ന്യൂദല്‍ഹി- മോട്ടോര്‍ വാഹന ചട്ടങ്ങളുടെ കീഴില്‍ വരുന്ന െ്രെഡവിംഗ് ലൈസന്‍സുകള്‍, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ്, പെര്‍മിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അയച്ചിട്ടുണ്ട്.  രേഖകളുടെ കാലാവധി നേരത്തെ ജൂണ്‍ 30 വരെ നീട്ടി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ സെപ്റ്റംബര്‍ 30 വരെ നീട്ടിയത്.

 

Latest News