ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസും പിണറായിയുടെ മകൾ വീണയും വിവാഹിതരാകുന്നു

കോഴിക്കോട്- ഡി.വൈ.എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും വിവാഹിതരാകുന്നു. വിവാഹ രജിസ്‌ട്രേഷൻ കഴിഞ്ഞു. ഈ മാസം 15 ന് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും വിവാഹം. നേരത്തെ വിവാഹിതനായിരുന്ന മുഹമ്മദ് റിയാസ് ഈയിടെയാണ് വിവാഹമോചനം നേടിയത്. വീണയും നേരത്തെ വിവാഹിതയായിരുന്നു.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

എസ്എഫ്‌ഐ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. പിണറായി വിജയന്റെ മകൾ വീണ ഐ.ടി രംഗത്ത് പ്രവർത്തിക്കുകയാണ്.

 

Latest News