റിയാദ് - കൊറോണ വ്യാപനം തടയാന്‍ ഒഴിവാക്കേണ്ട ശീലങ്ങള്‍ ഉണര്‍ത്തി സൗദി ആരോഗ്യ മന്ത്രാലയം. ഈ ശീലങ്ങള്‍ രോഗവ്യാപനത്തിന് ഇടയാക്കിയേക്കും. കോവിഡ് തടയാന്‍ മുന്‍കരുതല്‍ നടപടികളും സാമൂഹിക അകലവും പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
വീണ്ടും ഉപയോഗിക്കുന്നതിനു മുമ്പായി മാസ്‌കുകള്‍ കഴുകാതിരിക്കുക, ഇലക്‌ട്രോണിക് പെയ്‌മെന്റ് രീതികള്‍ അവലംബിക്കാതെ പണമിടപാടുകള്‍ ആശ്രയിക്കുക, തൊഴില്‍ സ്ഥലങ്ങളില്‍ ഹസ്തദാനം, സൂഖുകളില്‍ നിയന്ത്രണമില്ലാതെ പച്ചക്കറികളില്‍ സ്പര്‍ശിക്കുക, കടുത്ത തിരക്ക് എന്നിവ രോഗവ്യാപനം തടയാന്‍ നിര്‍ബന്ധമായും ഒഴിവാക്കണം.
ഉപയോക്താക്കള്‍ക്കിടയില്‍ രണ്ടു മീറ്റര്‍ അകലം പാലിക്കണം. ഷോപ്പിംഗിനിടെ ആവശ്യമില്ലാത്ത ഉല്‍പന്നങ്ങളില്‍ സ്പര്‍ശിക്കരുത്.
മാസ്‌കുകള്‍ ധരിക്കേണ്ടത് പ്രധാനമാണ്. മാസ്‌കുകള്‍ ധരിക്കാതിരിക്കുന്നതിന് രോഗം പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയേക്കും. വീടുകളില്‍ തിരിച്ചെത്തിയാലുടന്‍ മാസ്‌കുകള്‍ കഴുകണം. മറ്റു വസ്തുക്കള്‍ക്കും വസ്ത്രങ്ങള്‍ക്കും സമീപം മാസ്‌കുകള്‍ ഉപേക്ഷിക്കാനും പാടില്ല.
മാതാപിതാക്കളുടെയും പ്രായം ചെന്നവരുടെയും കൈകള്‍ ചുംബിക്കുന്നത് അവരുടെ ആരോഗ്യത്തിന് ഭീഷണിയായി മാറും. മാതാപിതാക്കള്‍ക്കും പ്രായംചെന്നവര്‍ക്കും ദൂരെ നിന്ന് സലാം പറയുന്നതാണ് കൂടുതല്‍ ഉചിതം. ശാരീരിക അകലം പാലിക്കാതെ നമസ്‌കാരം നിര്‍വഹിക്കുന്നതും രോഗവ്യാപനത്തിന് കാരണമാകും. രണ്ടു മീറ്റര്‍ അകലം പാലിച്ച് സ്വന്തം നമസ്‌കാര പടത്തില്‍ ഓരോരുത്തരും നമസ്‌കരിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.






