ന്യൂദൽഹി- അടുത്ത മാസം അവസാനത്തോടെ ദൽഹിയിൽ അഞ്ചരലക്ഷം കോവിഡ് രോഗികളുണ്ടായേക്കാമെന്ന് ദൽഹി സർക്കാർ. ദൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം പറഞ്ഞത്. ഇത് കൈകാര്യം ചെയ്യാൻ കൂടുതൽ കിടക്കകൾ ആവശഅയമാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 15നകം 44,000 കേസുകളുണ്ടാകും. ജൂലൈ 15ന് 2.25 ലക്ഷം രോഗികളും 31ന് 5.5 ലക്ഷം രോഗികളെയും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ദൽഹിയിലെ ചികിത്സ ദൽഹി നിവാസികൾക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം റദ്ദാക്കിയ ഗവർണറുടെ നടപടി തെറ്റാണെന്നും സിസോദിയ പറഞ്ഞു. ഇന്ന് നടന്ന സർവ്വകക്ഷി യോഗത്തിലും തീരുമാനം മാറ്റാൻ ഗവർണർ തയ്യാറായിരുന്നില്ല.






