ഭാര്യയെയും ഒന്നര വയസുള്ള മകനെയും മദ്യക്കുപ്പി പൊട്ടിച്ച് കുത്തി; യുവാവ് പിടിയില്‍

മാവേലിക്കര- ഭാര്യയെയും ഒന്നര വയസുകാരന്‍ മകനെയും മദ്യക്കുപ്പി പൊട്ടിച്ച് കുത്തിയ യുവാവിനെ പോലിസ് പിടികൂടി. ചങ്ങനാശേരി വാഴപ്പള്ളി തുരുത്തി വെച്ചൂത്തറ മഠം പ്രവീണ്‍കുമാര്‍(33)നെയാണ് പോലിസ് പിടികൂടിയത്. ഇയാള്‍ കുടുംബ വഴക്കിനിടെ ഭാര്യയായ കുറത്തികാട് വരേണിക്കല്‍ തെറ്റിക്കുഴിയില്‍ രാഖി (30) മകന്‍ പ്രദ്യുതിനെയും ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തിയത്.കൊലപാതക ശ്രമമായിരുന്നു നടന്നത്.

രാഖിയെ സിമന്റ് ഇഷ്ടിക കൊണ്ട് തലക്കടിക്കുകയും നിരവധി തവണ കുത്തുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവതിയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചുകാലമായി അകന്ന് കഴിയുകയാണ് ദമ്പതികള്‍.

രാഖിയുടെ ജന്മദിനത്തില്‍ പ്രവീണ്‍ സമ്മാനം കൊടുത്തയച്ചു. ഇന്നലെ രാവിലെ പത്ത് മണിക്ക് രാഖിയുടെ വീട്ടിലെത്തുകയും ചെയ്തു. എന്നാല്‍ വാക്കുതര്‍ക്കമുണ്ടാവുകയും ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തുകയുമായിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാരാണ് പ്രവീണ്‍കുമാറിനെ പിടികൂടി പോലിസിന് കൈമാറിയത്.
 

Latest News