അഹമ്മദാബാദ്- രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ കോൺഗ്രസ് എം.എൽ.എമാരെ പാർപ്പിച്ച റിസോർട്ടിനെതിരെ പോലീസ് കേസെടുത്തു. ലോക്ഡൗണിനിടെ ഹോട്ടലുകളും റിസോർട്ടുകളും പ്രവർത്തിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് കേസ്. രാജ്കോട്ടിലെ നീൽസിറ്റി റിസോർട്ടിനെതിരെയാണ് കേസെടുത്തത്. കോൺഗ്രസിന്റെ ഇരുപതോളം എം.എൽ.എമാരാണ് ഇവിടെയുള്ളത്. ഹോട്ടലുകൾ തുറക്കരുതെന്ന നിബന്ധയിൽ തിങ്കളാഴ്ച മുതലാണ് ഗുജറാത്തിൽ ഇളവു വരുത്തിയത്. ശനിയാഴ്ചയാണ് ഇവിടേക്ക് കോൺഗ്രസ് എം.എൽ.എമാരെ മാറ്റിയത്. ഇതാണ് കേസെടുക്കാനുള്ള കാരണമായി പറഞ്ഞത്.