കോൺഗ്രസ് നേതാവായ ഗ്രാമമുഖ്യനെ കശ്മീരിൽ ഭീകരർ വെടിവെച്ചുകൊന്നു

ശ്രീനഗർ- ജമ്മു കശ്മീരിലെ അനന്ദ്‌നാഗ് ജില്ലയിൽ കോൺഗ്രസ് നേതാവും ഗ്രാമമുഖ്യനുമായ അജയ് പണ്ഡിറ്റിനെ ഭീകരർ വെടിവെച്ചുകൊന്നു. തിങ്കളാഴ്ച വൈകിട്ട് ആറരക്കാണ് സംഭവം. ലഖിപ്പോറ മേഖലയിലെ ഗ്രാമമുഖ്യനായിരുന്നു ഇദ്ദേഹം. സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ അനുശോചിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കുടുംബത്തിന്റെ സങ്കടത്തിൽ പങ്കുചേരുന്നുവെന്നും രാഹുൽ പറഞ്ഞു.

 

Latest News