Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുരക്ഷയിൽ എക്കാലത്തെയും മികച്ച പ്രകടനവുമായി ഇന്ത്യൻ റെയിൽവേ

ന്യൂദൽഹി- സുരക്ഷയിൽ എക്കാലത്തെയും മികച്ച പ്രകടനമാണ് ഇന്ത്യൻ റെയിൽവേ 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെയുള്ള  ഒരു വർഷം കാഴ്ചവെച്ചതെന്ന് അധികൃതർ. ഈ കാലയളവിൽ ഒരു റെയിൽവേ യാത്രികൻ പോലും  ട്രെയിൻ അപകടങ്ങളിൽ മരണമടഞ്ഞിട്ടില്ല. 1853 ൽ ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്നതിനുശേഷം ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്.

സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികളിൽ മനുഷ്യനിയന്ത്രിത  ലെവൽ ക്രോസിംഗുകൾ ഒഴിവാക്കുക,മേൽപ്പാലങ്ങൾ അഥവാ റോഡ് ഓവർ ബ്രിഡ്ജസ് (ആർഒബി) / അടിപ്പാതകൾ അഥവാറോഡ് അണ്ടർ ബ്രിഡ്ജസ് (ആർയുബി) നിർമ്മാണം, പാലങ്ങളുടെ പുനർനിർമ്മാണവും   ബലപ്പെടുത്തലും, പാതകളിൽ പുതിയ റെയിൽ ട്രാക്കുകൾ നിരത്തുക , സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഒരു വർഷത്തെ എക്കാലത്തെയും ഉയർന്ന റെയിൽ സംഭരണം, ഫലപ്രദമായ ട്രാക്ക് പരിപാലനം, സുരക്ഷാ ക്രമീകരണങ്ങളുടെ കർശനമായ നിരീക്ഷണം,റെയിൽവേ ജീവനക്കാർക്ക് മെച്ചപ്പെട്ട പരിശീലനം ,സിഗ്‌നലിംഗ് സംവിധാനത്തിലെ മെച്ചപ്പെടുത്തലുകൾ, സുരക്ഷാ ക്രമീകരണങ്ങൾക്കായി ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, പരമ്പരാഗത ഐസിഎഫ് കോച്ചുകളിൽ നിന്ന് ഘട്ടം ഘട്ടമായി ആധുനികവും സുരക്ഷിതവുമായ എൽഎച്ച്ബി കോച്ചുകളിലേക്ക് മാറ്റം  തുടങ്ങിയവ ഉൾപ്പെടുന്നു.

സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ റെയിൽവേ സ്വീകരിച്ച ചില പ്രധാന നടപടികൾ്:

2019-20 ൽ 1274 മനുഷ്യ നിയന്ത്രിത ലെവെൽക്രോസുകൾ ഒഴിവാക്കി. മനുഷ്യ നിയന്ത്രിത ലെവെൽക്രോസുകൾ ഒഴിവാക്കുന്നതിൽ ഏറ്റവും ഉയർന്ന നിരക്കുമാണിത്.

റെയിൽ ശൃംഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി   ആകെ 1309  മേൽപ്പാലങ്ങളും അടിപ്പാതകളും നിർമ്മിച്ചു.

1367 പാലങ്ങളുടെ പുനർനിർമ്മാണവും ബലപ്പെടുത്തലും 201920 ൽ പൂർത്തീകരിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 37% വർദ്ധന

5,181 കിലോമീറ്റർ ട്രാക്ക്  (ടികെഎം)  നവീകരണം  2019-20 ൽ  പൂർത്തിയാക്കി.റെയിലുകളുടെ ഏറ്റവും ഉയർന്ന നവീകരണ നിരക്ക്. 2018-19 ലെ 4,265 കിലോമീറ്റർ ട്രാക്ക്  നവീകരണത്തെ അപേക്ഷിച്ച്  20% കൂടുതൽ

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്ന് ഈ വർഷം ഏറ്റവും കൂടുതൽ റെയിലുകൾ (13.8 ലക്ഷം ടൺ) റയിൽവേക്കായി ലഭ്യമാക്കി. 6.4 ലക്ഷം ടൺ ഭാരവും  കൂടുതൽ നീളവുമുള്ള റെയിലുകൾ വിതരണം ചെയ്തതോടെ ഫീൽഡ് വെൽഡിങ്ങിന്റെ വ്യാപ്തി ഗണ്യമായി കുറയ്ക്കാനും മികച്ച ആസ്തി നിർമ്മാണത്തിനും സാധിച്ചു.

 

Latest News