മുസ്ലിംകളെ ചികിത്സിക്കരുതെന്ന് വാട്‌സ്ആപ്പില്‍ ചര്‍ച്ച; പോലീസ് അന്വേഷണം തുടങ്ങി

ജയ്പൂര്‍-രാജസ്ഥാനില്‍ ആശുപത്രി ജീവനക്കാര്‍ വാട്‌സ്ആപ്പില്‍ നടത്തിയ മുസ്്‌ലിം വിരുദ്ധ ചര്‍ച്ചയെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

ചുരു ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ് മുസ്്‌ലിംകളായ രോഗികളെ ചികിത്സിക്കരുതെന്ന സന്ദേശങ്ങള്‍ അയച്ചത്.

ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ശ്രീചന്ദ് ഭാരതിയ രോഗ് നിദാന്‍ കേന്ദ്രയെന്ന ആശുപത്രി ഉടമ ഡോ. സുനില്‍ ചൗധരി ഫേസ് ബുക്കില്‍ ക്ഷമ ചോദിച്ചിരുന്നു.

വാട്‌സ്ആപ്പ് ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ഒരാള്‍ ചൗധരിയുടെ ഡോക്ടറായ ഭാര്യയാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇക്കാര്യം മിസിസ് ചൗധരി നിഷേധിച്ചു.

മുസ്ലികളായ രോഗികളെ പരിശോധിക്കരുതെന്നും അവരുടെ എക്‌സ്‌റേ എടുക്കരുതെന്നുമൊക്കെയാണ് വാട്‌സാപ്പില്‍ ചര്‍ച്ച ചെയ്തിരുന്നത്.

 

Latest News