മൂന്നര വയസ്സുകാരന്റെ തല പാത്രത്തില്‍, ഫയര്‍ഫോഴ്‌സ് രക്ഷകരായി

നാദാപുരം - പാത്രത്തില്‍ തല കുടുങ്ങിയ മൂന്നര വയസുകാരനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. പെരുമുണ്ടച്ചേരിയിലെ മൂന്നര വയസുകാരന്റെ തലയിലാണ് അബദ്ധത്തില്‍ അലൂമിനിയം പാത്രം  കുടുങ്ങിയത്. വൈകീട്ട് മൂന്നരയോടെയാണ് സംഭവം. കുട്ടിയുമായി വീട്ടുകാര്‍ നാദാപുരം ഫയര്‍ഫോഴ്‌സിനെ സമീപിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ വാസന്ത് ചോയിച്ചന്‍കണ്ടിയുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ പാത്രം മുറിച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു. അസി. സ്റ്റേഷന്‍ ഓഫീസര്‍ വിനോദ്, സി.എഫ്.ഒ മാരായ ടി സി പ്രേമന്‍,സുജേഷ് പി ടി ഷാഗില്‍,കെ ടി ശ്രീനേഷ്,കെ ബിജു,ഒ അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Latest News