പുതുച്ചേരി- കോവിഡ് രോഗിയുടെ മൃതദേഹം കുഴയിലേക്ക് വലിച്ചെറിഞ്ഞ് അനാദരവ് കാണിച്ച സംഭവത്തില്‍ മുഖ്യമന്ത്രി വി. നാരായണ സ്വാമി ക്ഷമ ചോദിച്ചു.
ആംബുലന്‍സില്‍ കൊണ്ടുവന്ന മൃതദേഹം വില്യനൂരിലെ ശ്മാശാനത്തില്‍ വലിച്ചെറിയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
തദ്ദേശ ഭരണ വിഭാഗത്തിലെ രണ്ടു ജീവനക്കാരേയും ഒരു ആരോഗ്യ വകുപ്പ് ജീവനക്കാരനേയും സസ്‌പെന്‍ഡ് ചെയ്തതായി അദ്ദേഹം അറിയിച്ചു. ഇത്തരമൊരു സംഭവമുണ്ടായത് അത്യധികം ഖേദകരമാണെന്ന് റിപ്പോര്‍ട്ടര്‍മാര്‍ക്ക് അയച്ച വിഡിയോ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.