സഹോദരിയെ പ്രണയിച്ചതില്‍ വൈരാഗ്യം മൂത്ത് കാമുകനെ വെട്ടി; യുവാവ് ഗുരുതരാവസ്ഥയില്‍

മൂവാറ്റുപുഴ- മൂവാറ്റുപുഴയില്‍ കാമുകിയുടെ സഹോദരന്റെ വെട്ടേറ്റ് യുവാവ് ഗുരുതരാവസ്ഥയില്‍. മൂവാറ്റുപുഴ സ്വദേശി അഖിലിനാണ് ഇന്നലെ രാത്രി വെട്ടേറ്റത്. കഴുത്തിലും കൈകളിലും വെട്ടേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള അഖിലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കറുകടം സ്വദേശി ബേസില്‍ എല്‍ദോസാണ് തന്റെ സഹോദരിയെ പ്രണയിച്ചതിലുള്ള വൈരാഗ്യം തീര്‍ത്തത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. മൂവാറ്റുപുഴ മെഡിക്കല്‍ സ്റ്റോറിലെത്തിയ അഖിലിനെയും സഹോദരനെയും മറ്റൊരു ബൈക്കിലെത്തിയ ബേസില്‍ വടിവാളുമായി വെട്ടുകയായിരുന്നു.
 

Latest News