Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ചൈനയെ മറികടന്നു 

മുംബൈ- കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് മഹാരാഷ്ട്രയെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ 85,975 പേര്‍ക്കാണ് ഇതുവരെയും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. റിപ്പോര്‍ട്ട് പ്രകാരം കോവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ ഇതുവരെ സ്ഥിരീകരിച്ചത് 84,186 കേസുകളാണ്. 4,638 പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3007 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 91 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 3060 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. നിലവില്‍ 43,591 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്.
 മഹാരാഷ്ട്രയിലെ 3000 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചതായി ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു. 30 പോലീസ് ഉദ്യോഗസ്ഥരാണ് അസുഖ ബാധിതരായി മരിച്ചത്. ഇതേ തുടര്‍ന്ന് 50-55 വയസ്സിനിടയിലുള്ള പോലീസ് ഉദ്യോഗസ്ഥരെ ഇനിമുതല്‍ സാധാരണ ജോലികള്‍ക്ക് മാത്രമേ നിയോഗിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചിരുന്നു.
 

Latest News