ബില്ലടക്കാന്‍ പണമില്ല; ആശുപത്രിയിൽ വയോധികനെ കെട്ടിയിട്ടു

ഭോപാൽ- ആശുപത്രിയിൽ ബിൽ അടക്കാത്തതിനെ തുടർന്ന് മധ്യപ്രദേശിൽ വയോധികനെ ആശുപത്രി കിടക്കയിൽ കെട്ടിയിട്ടു. ഷാജ്പുരിലാണ് സംഭവം. സംഭവത്തെ പറ്റി അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. നേരത്തെ 5,000 രൂപ ആശുപത്രിയിൽ കെട്ടിവെച്ചിരുന്നുവെന്നും കൂടുതൽ പണം നൽകാനുണ്ടായിരുന്നില്ലെന്നുമാണ് കുടുംബം ആരോപിക്കുന്നത്.അതേസമയം, ഇദ്ദേഹത്തിന് ഹൃദയസ്തംഭനമുണ്ടായിരുന്നുവെന്നും സ്വയം മുറിവേൽപ്പിക്കാതിരിക്കാൻ കെട്ടിയിട്ടതാണെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.

 

 

Latest News