ഇത് ഞങ്ങളിങ്ങെടുക്കുവാ; കേരള പോലീസിന്റെ ആപ്പിന് പേരായി, പൊല്‍-ആപ്പ്,പൊല്ലാപ്പല്ല,

തിരുവനന്തപുരം- കേരളാപോലീസിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് തയ്യാറാക്കിയ പുതിയ മൊബൈൽ ആപ്പിന് പേരായി. പൊൽ-ആപ്പ് എന്നാണ് പേര്. പേര് നിർദ്ദേശിച്ച സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറപ്പിൽനിന്ന് ലഭിച്ച പേരാണ് തെരഞ്ഞെടുത്തത്. നിർദ്ദേശിക്കപ്പെട്ട പേരുകളിൽ ഏറെപ്പേർക്ക് ഇഷ്ടപ്പെട്ടതും സമൂഹമാധ്യമങ്ങളിൽ ഏറെ സ്വീകാര്യതലഭിച്ചതുമായ 'POL-APP' എന്ന പേര് തെരഞ്ഞെടുക്കുകയായിരുന്നു. പേര് നിർദ്ദേശിച്ച തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്തിന് സംസ്ഥാനപോലീസ് മേധാവി ഉപഹാരം നൽകും. ഈ മാസം പത്തിന്ഓൺലൈൻ റിലീസിങിലൂടെ ആപ് ഉത്ഘാടനം ചെയ്യും.

പൊതുജനസേവന വിവരങ്ങൾ, സുരക്ഷാമാർഗ നിർദ്ദേശങ്ങൾ, അറിയിപ്പുകൾ, കുറ്റകൃത്യ റിപ്പോർട്ടിംഗ്, എഫ്‌ഐആർ ഡോൺലോഡ്, പോലീസ് സ്‌റ്റേഷനിലേക്കുള്ള നാവിഗേഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിർദ്ദേശങ്ങൾ, ജനമൈത്രി സേവനങ്ങൾ, സൈബർ ബോധവൽക്കരണം ട്രാഫിക് നിയമങ്ങൾ, ബോധവൽക്കരണ ഗെയിമുകൾ, പോലീസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോൺനമ്പറുകളും ഇ മെയിൽ വിലാസങ്ങൾ, ഹെൽപ്പ്‌ലൈൻ നമ്പറുകൾ, വെബ്‌സൈറ്റ് ലിങ്കുകൾ, സോഷ്യൽ മീഡിയ ഫീഡുകൾ തുടങ്ങി 27 സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സമഗ്രമായ മൊബൈൽ ആപ് തയ്യാറക്കിയിരിക്കുന്നത്.

 

Latest News