ഗര്‍ഭിണിയുടെ മരണം കണ്ണു തുറപ്പിക്കണം; മുന്നറിയിപ്പുമായി പ്രിയങ്ക

ന്യൂദല്‍ഹി- ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതെ നോയിഡയില്‍ ഗര്‍ഭിണി മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കോവിഡ് കാലമാണെങ്കിലും കൊറോണ അല്ലാത്ത കേസുകളും സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ലെങ്കില്‍ വലിയ പ്രത്യാഘാതമാണുണ്ടാവുകയെന്ന് അവര്‍ ട്വീറ്റ് ചെയ്തു. നോയിഡയില്‍ ഒരു ഗര്‍ഭിണിക്ക് സംഭവിച്ചത് മുന്നറിയിപ്പാണ്. ഉത്തര്‍പ്രദേശില്‍ ഇത്തരം ധാരാളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജീവനുകള്‍ നഷ്ടപ്പെടാതരിക്കാന്‍ സര്‍ക്കാര്‍ കോവിഡ് അല്ലാത്ത കേസുകളും ഗൗരവത്തോടെ കാണണം-പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലുമായി മൂന്ന് ആശുപത്രികളില്‍ ശ്രമിച്ചിട്ടും പ്രവേശനം ലഭിക്കാതെയാണ്  വെള്ളിയാഴ്ച ഖോഡ സ്വദേശി വീരേന്ദ്ര ഗൗതമിന്റെ ഭാര്യ മരിച്ചത്. കോവിഡ് ഭീതിയെ തുടര്‍ന്നാണ് എല്ലാ ആശുപത്രികളില്‍നിന്നും മടക്കിയത്.

 

Latest News