ആറ് സൗദി നഗരങ്ങളില്‍ കോവിഡ് പരിശോധനക്ക് 31 പനി ക്ലിനിക്കുകള്‍ തുറന്നു

ജിദ്ദ- കോവിഡ് ലക്ഷണങ്ങള്‍ പ്രകടമാകുന്നവരുടെ പരിശോധനക്കായി സൗദി അറേബ്യയില്‍ തത്മന്‍ എന്ന പേരില്‍ പനി ക്ലിനുക്കുകള്‍ ആരംഭിച്ചു.

ആദ്യഘട്ടത്തില്‍ ഇത്തരം 31 ക്ലിനിക്കുകള്‍  തുറന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകളാണിത്. കടുത്ത പനിയടക്കമുള്ള കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ പരിശോധന വേഗത്തിലാക്കുന്നതിനാണ് പുതിയ സംവിധാനം ആരംഭിച്ചതെന്നും രണ്ട് ദിവസത്തിനകം ഇത് വ്യാപിപ്പിക്കുമെന്നും ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ ട്വീറ്റ് ചെയ്തു.

നിലവില്‍ റിയാദ്, അല്‍ഹസ,അല്‍ ഖസീം, ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലാണ് ക്ലിനിക്കുകള്‍ തുറന്നിരിക്കുന്നത്.

 

Latest News