Sorry, you need to enable JavaScript to visit this website.

ചൈന വിഷയത്തില്‍ ട്വീറ്റ്;  അമൂലിന്റെ  ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി റദ്ദാക്കി 

ന്യൂദല്‍ഹി- അമൂലിന്റെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി റദ്ദാക്കി. എക്‌സിറ്റ് ദ ഡ്രാഗണ്‍ 
എന്ന പരസ്യചിത്രത്തിന്റെ പേരിലാണ് അക്കൗണ്ട് താല്‍ക്കാലികമായി റദ്ദാക്കിയത്. 
ഇന്ത്യ-ചൈന സംഘര്‍ഷം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ ബഹിഷ്‌ക്കരിക്കണമെന്ന ക്യാംപെയിനും പരസ്യചിത്രത്തില്‍ പരോക്ഷമായി  ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ്  ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി റദ്ദാക്കാനിടയാക്കിയത്.  പിന്നീട് അക്കൗണ്ട് പുന:സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തുപോകാന്‍ ഡ്രാഗനോട് ആജ്ഞാപിക്കുന്ന അമൂല്‍ പെണ്‍കുട്ടിയാണ് പരസ്യത്തിന്റെ വിഷയം.  ഇതില്‍ ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന്റെ  ലോഗോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  പൊതുവെ അമൂലിന്റെ പരസ്യങ്ങളെല്ലാം പ്രസിദ്ധമാണ്.  അത്തരത്തിലൊരു പരസ്യ ചിത്രമായിരുന്നു ഇതും. എന്നാല്‍ ട്വിറ്ററിന്റെ നിയമ പ്രകാരം അക്കൗണ്ട് താത്ക്കാലികമായി റദ്ദാക്കുകയായിരുന്നു.  ഇക്കാര്യം അമൂലും സ്ഥിരീകരിച്ചു.  നാലാം തീയതി അര്‍ദ്ധരാത്രി അക്കൗണ്ട് റദ്ദാക്കുകയും അഞ്ചാം തീയതി പുലര്‍ച്ചെ അക്കൗണ്ട് പുന:സ്ഥാപിക്കുകയും ചെയ്തു.  
 

Latest News