പാലക്കാട് തടവ്പുള്ളിക്ക് കോവിഡ്; സമ്പര്‍ക്കത്തിലേര്‍പ്പെട്ട പോലീസുകാര്‍ നിരീക്ഷണത്തില്‍

പാലക്കാട്- പാലക്കാട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 11 പേരിലൊരാള്‍ പോക്‌സോ കേസില്‍ പ്രതിയായ തടവ് പുള്ളി. മുണ്ടൂര്‍ സ്വദേശിയായ ഇയാള്‍ ആലത്തൂര്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. കേസില്‍ റിമാന്‍ഡിലായതിന് പിന്നാലെ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച് ചട്ടപ്രകാരമുള്ള വൈദ്യപരിശോധന നടത്തിയിരുന്നു. ജില്ലാ ആശുപത്രിയില്‍ വച്ചാവാം ഇയാള്‍ക്ക് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പൊലീസുകാര്‍, ആലത്തൂര്‍ സബ് ജയിലിലെ ജീവനക്കാര്‍, മറ്റു തടവുകാര്‍ എന്നിവരെയെല്ലാം ഇതിനോടകം ക്വാറന്റൈനിലേക്കായിട്ടുണ്ട്. ഇയാളെ കൂടാതെ മലപ്പുറം ജില്ലയിലെ ഒരു റിമാന്‍ഡ് പ്രതിക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് അതിര്‍ത്തി ജില്ലയായ പാലക്കാട്.
 

Latest News