ജിസാന്‍- കാലില്‍ പഴുപ്പ് ബാധിച്ചതിനെ തുടര്‍ന്ന് സൗദിയില്‍ ദുരിതക്കയത്തിലായിരുന്ന തമിഴ്‌നാട് രാമനാഥപുരം സ്വദേശി ശെല്‍വന്‍ കെ.എം.സി.സി പ്രവര്‍ത്തകരുടെ സഹായത്താല്‍ നാടണഞ്ഞു.
ജിസാന്‍ പ്രവിശ്യയിലെ ദര്‍ബില്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരനായായിരുന്ന സെല്‍വന്‍ പ്രമേഹം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് ദര്‍ബ് കെ എം സി സി സെക്രട്ടറി സുല്‍ഫിക്കര്‍,
പ്രസിഡണ്ട് ഷബീര്‍ ബാബു, ട്രഷറര്‍ ശിഹാബ് എടവണ്ണ എന്നിവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് അടിയന്തിര ചികിത്സ നല്‍കി.
വിദഗ്ധ പരിശോധനയില്‍ കാല് നീക്കുന്നതടക്കമുള്ള അടിയന്തിര ചികിത്സ വേണമെന്ന നിര്‍ദേശം മാനിച്ച് ഉടന്‍ നാട്ടിലെത്തിക്കാനുള്ള മാര്‍ഗം ആരായുകയായിരുന്നു.
ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ അംഗങ്ങളായ ഹാരിസ് കല്ലായി, ശംസു പൂക്കോട്ടൂര്‍ എന്നവര്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് യാത്രാ സൗകര്യമൊരുക്കി.
ജിദ്ദ-ചെന്നൈ വിമാനത്തില്‍ ശെല്‍വന്‍ ശനിയാഴ്ച നാട്ടിലേക്ക് തിരിച്ചു. ടിക്കറ്റിനും മറ്റു കാര്യങ്ങള്‍ങ്ങള്‍ക്കുമെല്ലാം പ്രവര്‍ത്തിച്ച ഹാരിസ് കല്ലായി, ശംസു പൂക്കോട്ടൂര്‍, ശബീര്‍ ബാബു പള്ളിക്കല്‍ ബസാര്‍, സുല്‍ഫിക്കര്‍ വെള്ളിയഞ്ചേരി, ശിഹാബ് എടവണ്ണ, സിറാജ് കാടപ്പടി, അമീന്‍ ഷിഫാ, ഫെസല്‍ മഞ്ചേരി എന്നിവര്‍ക്കെല്ലാം നന്ദി അറിയിച്ചാണ് ശെല്‍വന്‍ മടങ്ങിയത്.
അബ്ദുറഹ്മാന്‍ കുറ്റിക്കാട്ടില്‍ ജിസാന്‍.