Sorry, you need to enable JavaScript to visit this website.

പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കോവിഡ് 

ഇസ്‌ലാമാബാദ്-പാക്കിസ്ഥാനിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. മെഹര്‍ തരാര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം, പാക്കിസ്ഥാനിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തോടടുക്കുകയാണ്.കഴിഞ്ഞ ദിവസം 97 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. മുന്‍ കേന്ദ്രമന്ത്രി ശശി തരൂരുമായി ബന്ധപ്പെട്ട വിവാദത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകയായിരുന്നു മെഹര്‍ തരാര്‍.
 

Latest News