ദാവൂദ് ഇബ്രാഹിം മരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് സഹോദരന്‍

ന്യൂദല്‍ഹി- ഇന്ത്യക്ക് പിടികിട്ടാനുള്ള അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലെ കറാച്ചിയില്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം രംഗത്തുവന്നു.

ദാവൂദും ഭാര്യയും കറാച്ചിയിലെ സൈനിക ആശുപത്രിയിലാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും സുഖമായിരിക്കുന്നുവെന്നും കോവിഡ് ബാധിച്ചിട്ടില്ലെന്നുമാണ് അനീസ് വ്യക്തമാക്കുന്നത്.

 

Latest News