ദമാം- പത്തനംതിട്ട എലന്തൂര്‍ സ്വദേശിനി മധുക്കോളില്‍ വീട്ടില്‍ ജൂലി സിജു (41 ) ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ രണ്ടാഴ്ച മുൻപ് ശ്വാസതടസ്സത്തെ തുടർന്ന് ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഇവരുടെ കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ഇന്നു വൈകുന്നേരത്തോടെ മരണം സംഭവിക്കുകയും ചെയ്തു. 15 വര്‍ഷമായി ദമാമിലെ പ്രമുഖ മെഡിക്കല്‍ സെന്ററില്‍ ലാബ് ടെകനീഷ്യന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭര്‍ത്താവ് സിജു, രണ്ടു മക്കളുണ്ട്.