കൊച്ചി- മൂന്ന് യുവതികള്‍ ചേര്‍ന്ന് യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദിച്ച കേസില്‍ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ച പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ യൂബര്‍ ഡ്രൈവറായ യുവാവിനെ അനുകൂലിച്ച് ടാക്‌സി ഡ്രൈവര്‍മാരും നാട്ടുകാരും 'അവനൊപ്പം' എന്ന പേരില്‍ പ്രതിഷേധ സംഗമം നടത്തും. രാത്രി 12 മണിക്ക് ആരംഭിച്ച പണിമുടക്കം വൈകിട്ട് ആറു മണിവരെ തുടരും. യൂബറിന്റെ കൊച്ചിയിലെ ഓഫീസ് ടാക്‌സി ഡ്രൈവര്‍മാര്‍ രാവിലെ ഉപരാധിച്ചു.
എറണാകുളം ജംങ്ഷനില്‍ നിന്ന് വൈറ്റില ജങ്ഷന്‍ വരെ ഡ്രൈവര്‍മാര്‍ പ്രതിഷേധ പ്രകടനമായി എത്തി വൈകുന്നേരും ഇവിടെയാണ് അവനൊപ്പം സംഗമം. സംഭവദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത യുവതികളെ ജാമ്യം നല്‍കി വിട്ടയച്ചതിനെതിരെയാമ് നാട്ടുകാരും ടാക്‌സി ഡ്രൈവര്‍മാരും പ്രതിഷേധവുമായി രംഗത്തുവന്നത്.
ഓണ്‍ലൈന്‍ ടാക്‌സിയായ യൂബറിന്റെ യൂബര്‍ പൂള്‍ എന്ന പേരിലുള്ള ഷെയര്‍ ടാക്‌സി സംവിധാനത്തില്‍ ബുക്ക് ചെയ്ത യുവതികളാണ് ഡ്രൈവറായ ഷെഫീക്കിനെ മര്‍ദ്ദിച്ചത്. നേരത്തെ ബുക്ക് ചെയ്ത മറ്റൊരു പുരുഷ യാത്രക്കാരന്‍ കാറിലുണ്ടായിരുന്നതാണ് യുവതികളെ ചൊടിപ്പിച്ചത്. തങ്ങള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യണമെന്ന യുവതികളുടെ ആവശ്യം നിരസിച്ചതിനാണ് ഡ്രൈവറെ ഇവര്‍ തല്ലിച്ചതച്ചത്. ഷെഫീക്കിന്റെ മുണ്ടും അടിവസ്ത്രവും വലിച്ചു കീറിയ യുവതികള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ മൂന്ന് ദിവസമായി ചികിത്സയിലായിരുന്ന ഷെഫീഖ് ഇന്നലെയാണ് ആശുപത്രി വിട്ടത്.