മുസ്ലിംകളെ മാത്രം ലക്ഷ്യമിടുന്നില്ല; കണക്കുമായി ദല്‍ഹി പോലീസ്

ന്യൂദല്‍ഹി-ഫെബ്രുവരിയില്‍ ദല്‍ഹിയിലുണ്ടായ കലാപത്തില്‍ മുസ്ലിംകളെ വേട്ടയാടുകയാണെന്ന ആരോപണം നിഷേധിച്ച് ദല്‍ഹി പോലീസ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തെ ലക്ഷ്യമിട്ട് ദല്‍ഹിയില്‍ നടന്ന കലാപത്തിനു പിന്നാലെ മുസ്ലിംകള്‍ക്കെതിരെ പോലീസ് കള്ളക്കേസുകള്‍ മെനയുകയാണെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരിതര സന്നദ്ധ സംഘടനകളും ആരോപിച്ചിരുന്നു.

ഒരു സമുദായത്തെ മാത്രം ലക്ഷ്യമിടുകയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പോലീസ് അവകാശപ്പെട്ടു. 164 ഹിന്ദുക്കള്‍ക്കെതിരെ ലോക്കല്‍ പോലീസും 41 ഹിന്ദുക്കള്‍ക്കെതിരെ ക്രൈംബ്രഞ്ചും കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് കണക്ക് നിരത്തി പോലീസ് അവകാശപ്പെടുന്നു. 142 മുസ്്‌ലിംകളെ പ്രതികളാക്കി ലോക്കല്‍ പോലീസും 63 മുസ്്‌ലിംകളെ പ്രതികളാക്കി ക്രൈംബ്രഞ്ചും കേസെടുത്തിട്ടുണ്ട്. ജൂണ്‍ അഞ്ച് വരെ ഇരുസമുദായങ്ങളിലേയും 205 പേരെ വീതമാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ദല്‍ഹിയില്‍ സി.എ.എ വിരുദ്ധ സമരക്കാരെ ലക്ഷ്യമിട്ട് ഫെബ്രുവരി 24 ന്ആരംഭിച്ച കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 200 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Latest News