Sorry, you need to enable JavaScript to visit this website.

മക്കയിൽ സർക്കാർ  ഓഫീസുകൾ അടഞ്ഞുകിടക്കും

റിയാദ്- മക്കയിൽ സർക്കാർ ഓഫീസുകളിലെയും വകുപ്പുകളിലെയും ജീവനക്കാർ ജോലിക്ക് ഹാജരാകുന്നതിനുള്ള വിലക്ക് തുടരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ജിദ്ദയിൽ ഇന്നലെ മുതൽ പതിനഞ്ചു ദിവസത്തേക്ക് ശക്തമായ മുൻകരുതൽ നടപടികൾ വീണ്ടും ബാധകമാക്കിയ പശ്ചാത്തലത്തിലാണ് മക്കയിൽ സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ജീവനക്കാർ ജോലിക്ക് ഹാജരാകുന്നതിനുള്ള വിലക്ക് തുടരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയത്. 


ജിദ്ദയിൽ സർക്കാർ ജീവനക്കാർ ജോലി സ്ഥലങ്ങളിൽ ഹാജരാകുന്നതും താൽക്കാലികമായി വിലക്കിയിട്ടുണ്ട്. ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർമാരും അതിനു മുകളിലുള്ള തസ്തികകളിൽ ജോലി ചെയ്യുന്നവരും അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥർക്ക് ഇത് ബാധകമല്ല. സൗദിയിലെ മറ്റു നഗരങ്ങളിലും പ്രവിശ്യകളിലും 50 ശതമാനം സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകണം. അവശേഷിക്കുന്നവർ ഡിസ്റ്റൻസ് രീതിയിലാണ് ജോലി ചെയ്യേണ്ടത്. 


സ്വകാര്യ മേഖലയിൽ ജിദ്ദ ഒഴികെ രാജ്യത്തെ മുഴുവൻ നഗരങ്ങളിലും പ്രവിശ്യകളിലും നിലവിലേതു പോലെ സ്ഥാപനങ്ങൾ പ്രവർത്തനം തുടരും. ജിദ്ദയിൽ വൈകീട്ട് മൂന്നു മുതൽ രാവിലെ ആറു വരെ കർഫ്യൂ നിലവിലുണ്ടായിരുന്ന ഘട്ടത്തിൽ ബാധകമായിരുന്ന അതേ നിയന്ത്രങ്ങൾ പതിനഞ്ചു ദിവസം നിലവിലുണ്ടാകും. സ്വകാര്യ, സർക്കാർ മേഖലാ ജീവനക്കാർ രോഗവ്യാപനം തടയാനുള്ള മുൻകരുതൽ, പ്രതിരോധ നടപടികൾ അടങ്ങിയ പ്രോട്ടോകോളുകൾ പാലിക്കണം. സൗദി സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോൾ വെബ്‌സൈറ്റിൽ പ്രോട്ടോകോളുകൾ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. 

Latest News