Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി​യും ഷാ​ഫി പ​റ​മ്പിൽ എം​.എ​ൽ​.എ​യും ക്വാറന്‍റൈനില്‍

പാ​ല​ക്കാ​ട്- വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​യും ഷാ​ഫി പ​റ​മ്പിൽ എം​എ​ൽ​എ​യും വീട്ടുനിരീക്ഷണത്തില്‍. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി ഇ​വ​ർ സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടതിനലാണിത്. ജി​ല്ലാ മെ​ഡി​ക്ക​ൽ ബോ​ർ​ഡാണ് ഇ​വ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാന്‍ നി​ർ​ദേ​ശി​ച്ചത്.

പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, ഡി​എം​ഒ എ​ന്നി​വ​രും ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​ണ്. വാ​ള​യാ​ർ അ​തി​ർ​ത്തി​യി​ൽ കോ​വി​ഡ് രോ​ഗി​യു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട് നീ​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കാ​ണ് വീ​ണ്ടും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കേണ്ടി​വ​രു​ന്ന​ത്.

നി​ല​വി​ൽ 164 പേ​രാ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 15 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ ടെ 22 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Latest News