മുസഫര്‍നഗര്‍- ആശുപത്രിയില്‍ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍മാര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് ഡോക്ടര്‍മാര്‍ക്കെതിരെ 25 കാരി പരാതി നല്‍കിയത്. ആശുപത്രി ഉടമയും ഡോക്ടറുമായ അശോക് കുമാര്‍, മറ്റൊരു ഡോക്ടര്‍ അഖില്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണെന്നും അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
അമ്മക്കും സഹോദരനുമൊപ്പമാണ് യുവതി വെള്ളിയാഴ്ച ആശുപത്രിയിലെത്തിയത്. രണ്ട് പേരെയും പുറത്ത് നിര്‍ത്തി ഡോക്ടര്‍മാര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായാണ് യുവതി പരാതിയില്‍ പറയുന്നത്. യുവതിക്ക് വൈദ്യ പരിശോധന നടത്തി.
വീട്ടിലെത്തിയ ശേഷമാണ് യുവതി ഇക്കാര്യം ബന്ധുക്കളോട് പറഞ്ഞത്. വീട്ടുകാര്‍ ആശുപത്രിയില്‍ തിരിച്ചെത്തി ഡോക്ടര്‍മാരെ മര്‍ദിക്കുകയും പോലീസില്‍ പരാതി നല്‍കുയുമായിരുന്നു.






