Sorry, you need to enable JavaScript to visit this website.

ഗുരുവായൂരില്‍ ദിവസം 600 പേർക്ക് ദർശനം; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വേണം

തൃശൂര്‍- ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ഒരുദിവസം 600 പേര്‍ക്ക് ദര്‍ശനം നടത്താമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.  ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവരെ മാത്രം അമ്പലത്തിനകത്ത് പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ക്ഷേത്ര ഭരണ സമിതി തീരുമാനമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

ക്ഷേത്രത്തില്‍ രാവില ഒമ്പത് മുതല്‍ ഒന്നര വരെ മാത്രമേ ദര്‍ശനം അനുവദിക്കൂ. ഒരു മണിക്കൂറില്‍ 150 പേര്‍ക്ക് ദര്‍ശനം സാധ്യമാക്കാന്‍ സാധിക്കുമെന്നും വിഐപി ദര്‍ശനം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി  

ക്ഷേത്ര നടയില്‍ ഒരു ദിവസം 60 വിവാഹം വരെ നടത്താം. ഒരു വിവാഹത്തിന് 10 മിനിറ്റ് സമയം അനുവദിക്കും. വരനും വധുവും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

Latest News