കോവിഡ്: മഞ്ചേരിയിൽ മരിച്ചത് സന്തോഷ് ട്രോഫി മുൻ താരം

മലപ്പുറം- മഞ്ചേരിയിൽ കോവിഡ് ബാധിച്ച് മരിച്ചത് സന്തോഷ് ട്രോഫി മുൻ താരം. പരപ്പനങ്ങാടി സ്വദേശിയായ ഹംസക്കോയ സന്തോഷ് ട്രോഫി ഫുട്‌ബോളിൽ മഹാരാഷ്ട്രക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. നെഹ്‌റു ട്രോഫി ഫുട്‌ബോളിലെ ഇന്ത്യൻ താരവുമായിരുന്നു. വർഷങ്ങളായി മുംബൈയിലാണ് സ്ഥിരതാമസം. നേരത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടിയും കളത്തിലിറങ്ങി. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പത്തുദിവസം മുമ്പാണ് മുംബൈയിൽനിന്ന് കേരളത്തിലെത്തിയത്. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചായി.

 

Latest News