Sorry, you need to enable JavaScript to visit this website.

കോവിഡ്  നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷ 

ന്യൂദല്‍ഹി-ചണ്ഡീഗഡില്‍ കോവിഡ് പ്രതിരോധ ചട്ടങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ തീരുമാനം. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശം ലഭിച്ചവര്‍ അത് ലംഘിച്ചാല്‍ രണ്ടായിരം രൂപയാണ് സര്‍ക്കാര്‍ പിഴ ഈടാക്കുന്നത്. പൊതു ഇടങ്ങളില്‍ തുപ്പുന്നവരില്‍ നിന്ന് അഞ്ഞൂറ് രൂപ ഈടാക്കും. കടകളില്‍ സാമൂഹിക അകലം പാലിക്കാത്തവരോട് അഞ്ഞൂറ് രൂപ പിഴയിനത്തില്‍ ഈടാക്കും. ബസുകളില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ മൂവായിരം രൂപയാണ് പിഴ. കാറുകളിലെ യാത്രക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചാല്‍ രണ്ടായിരവും ഓട്ടോറിക്ഷ യാത്രക്കാരാണ് നിര്‍ദ്ദേശം ലംഘിക്കുന്നതെങ്കില്‍ അഞ്ഞൂറ് രൂപയും പിഴയായി ഈടാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് പുതിയ രണ്ട് കൊവിഡ് കേസുകളാണ് ചണ്ഡീഗഡില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ചണ്ഡീഗഡിലെ രോഗബാധിതരുടെ എണ്ണം 304 ആയി.

Latest News