റിയാദ്- റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഒരുക്കിയ ചാർട്ടർ വിമാനം 181 യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പറന്നു. സപൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനമാണ് വൈകീട്ട് 6 മണിക്ക് കോഴിക്കോട്ടേക്ക് തിരിച്ചത്.
175 മുതിർന്നവരും 6 കുട്ടികളുമാണ് റിയാദിൽ നിന്നുള്ള ആദ്യ ചാർട്ടേർഡ് വിമാനത്തിൽ യാത്ര പുറപ്പെട്ടത്. ഇതിൽ 82 പേർ ഗർഭിണികളൂം പതിനെട്ടോളം രോഗികളും ഉൾപ്പെടും. പ്രായം ചെന്നവരും വിസ തീർന്നവരും ആദ്യ വിമാനത്തിൽ ഇടം നേടിയിട്ടുണ്ട്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം പരിശോധനകൾ പൂർത്തിയാക്കിയാണ് യാത്രക്കാരെ വിമാനത്തിലേക്ക് കയറ്റിയത്. മുഴുവൻ യാത്രക്കാർക്കും കെ.എം.സി.സി പി.പി.ഇ കിറ്റ് വിതരണം ചെയ്തു. ഓരോ ടിക്കറ്റിനും 25 കിലോ സിംഗിൾ ബാഗേജും 7 കിലോ ഹാൻ ഡ് ബാഗേജുമാണ് അനുവദിച്ചിരുന്നു.
നേരത്തെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നും കെ.എം.സി.സി നടത്തിയ മുൻ ഗണനാ ലിസ്റ്റ് പ്രകാരമാണ് യാത്രക്കാരെ തെരഞ്ഞെടുത്തത്. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട്, റിയാദ് സെൻ ട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ, സെൻ ട്രൽ കമ്മിറ്റി ഭാരവാഹികളായ സുബൈർ അരിമ്പ്ര, മുജീബ് ഉപ്പട, കബീർ വൈലത്തൂർ, നൗഷാദ് ചാക്കീരി, ഷാജി പരീത്, പി.സി മജീദ് മലപ്പുറം, സഫീർ തിരൂർ, ഹുസൈൻ കൊപ്പം, അൻ വർ വാരം, ഫസലുറഹ്മാൻ കരുവാരക്കുണ്ട്, മുഹമ്മദ് കണ്ടകൈ, ജാബിർ വാഴമ്പ്രം, അബ്ദുൽ മജീദ് പരപ്പനങ്ങാടി, മുനീർ മക്കാനി, വനിതാ വിംഗ് ഭാരവാഹികളായ ജസീല മൂസ, ഫസ്‌ന ഷാഹിദ്, ഷഹർബാൻ മുനീർ, ഹസ്ബിന നാസർ, ഖമറുന്നീസ മുഹമ്മദ്, നുസൈബ മാമു എന്നിവരും അക്ബർ ട്രാവൽസ് റീജ്യണൽ മാനേജർ യൂനുസ് പടുങ്ങലും വിമാനത്താവളത്തിൽ യാത്രക്കാർക്ക് സഹായവുമായി രംഗത്തുണ്ടായിരുന്നു.






