കോടതിയും പോലീസ് സ്‌റ്റേഷനും പാര്‍ട്ടി തന്നെ- വനിതാ കമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം-  തന്റെ പാര്‍ട്ടി കോടതിയും പോലീസ് സ്റ്റേഷനുമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. പാര്‍ട്ടി അന്വേഷിക്കട്ടെയെന്ന് പരാതിക്കാര്‍ പറഞ്ഞാല്‍ പിന്നെ വനിത കമ്മീഷന്‍ അന്വേഷിക്കേണ്ട കാര്യമില്ല. പി.കെ. ശശിക്കെതിരെ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം മതിയെന്ന് പറഞ്ഞിരുന്നതായും എം.സി ജോസഫൈന്‍ പറഞ്ഞു.

'ഞാന്‍ പാര്‍ട്ടിയിലൂടെ വളര്‍ന്നയാളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ഇക്കാര്യങ്ങളില്‍ കര്‍ശനമായി നടപടിയെടുക്കുന്നതുപോലെ ഒരു പാര്‍ട്ടിയുമെടുക്കില്ല.  സംഘടനാപരമായി തീരുമാനമെടുത്താല്‍ മതിയെന്ന് ആ കുടുംബം തന്നോട് പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ അവര്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ പാര്‍ട്ടി ഒരു കോടതിയും കൂടിയാണ്. പോലീസ് സ്റ്റേഷനുമാണ്. ഒരു നേതാവിനോടും അക്കാര്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല'- ജോസഫൈന്‍ പറഞ്ഞു.

 

Latest News