Sorry, you need to enable JavaScript to visit this website.

ഹജ് 2020: യാത്ര വേണ്ടെന്നു വെക്കുന്നവർ പണം തിരിച്ചെടുക്കാൻ അപേക്ഷിക്കണം

കൊണ്ടോട്ടി- കോവിഡ് 19 നെ തുടർന്ന് ഹജ് യാത്ര അനിശ്ചിതത്തിലായതിനാൽ യാത്ര ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് നൽകിയ പണം പിൻവലിക്കാൻ അവസരം. തീർത്ഥാടനത്തിന് അവസരം ലഭിച്ചവർ രണ്ട് ലക്ഷം വരെ പണം അടച്ചവർക്ക് മുഴുവൻ തുകയും ഇതോടെ ലഭ്യമാകും. ഇതിനായി കേന്ദ്രഹജ്ജ് കമ്മറ്റിയുടെ വെബ്‌സൈറ്റിൽ പ്രത്യേക ഫോം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച നിർദേശങ്ങൾ ഫോമിൽ പൂരിപ്പിച്ച് കേന്ദ്രഹജ് കമ്മറ്റിക്ക് നൽകണം. ഇവർക്ക് മുഴുവൻ തുകയും ഉടൻ അക്കൗണ്ട് വഴി കൈമാറും. ഹജിന് ആദ്യഗഡുവും ,രണ്ടാംഗഡുവുമാണ് തീർത്ഥാടകർ അടച്ചത്. 1,25,000 പേരാണ് ഈ വർഷം പണം അടച്ച് ഹജിന് കാത്തിരിക്കുന്നത്.

https://www.malayalamnewsdaily.com/sites/default/files/2020/06/05/newhajj.jpg

ഈ വർഷത്തെ ഹജ് സംബന്ധിച്ച് സൗദി അറേബ്യ ഇതുവരെ നിർദേശങ്ങളൊന്നും കേന്ദ്രത്തിന് നൽകിയിട്ടില്ല. കഴിഞ്ഞ മാർച്ച് 13ന് ഹജുമായി ബന്ധപ്പെട്ട് മുഴുവൻ നടപടി ക്രമങ്ങളും നിർത്തിവെക്കാൻ നിർദേശിച്ചിരുന്നു. ഇതോടെ കേന്ദ്രഹജ് കമ്മറ്റിയും നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. ഹജ് സർവ്വീസുകൾ 26 മുതൽ ആരംഭിക്കേണ്ടതാണ്. ഇതിനും സാധ്യത കുറഞ്ഞതോടെ തീർത്ഥാടകർ നിരന്തരം കേന്ദ്ര-സംസ്ഥാന ഹജ് കമ്മറ്റികളുമായി ബന്ധപ്പെടുകയാണ്.ഇതിനെ തുടർന്നാണ് യാത്ര നിലവിൽ റദ്ദാക്കുന്നവർക്ക് മുഴുവൻ പണവും നൽകാൻ തീരുമാനിച്ചത്. അല്ലാത്തവർക്ക് സൗദി നിർദേശം ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും.

 

Latest News